Admission


For any further queries please contact...8281590998 , 8111895362.......Thank you for visiting......

Tuesday, April 28, 2020

വൈഗരാജ്
നാലാം ക്ലാസ്

കിച്ചുവിന്റെ അവധിക്കാലം


             ഒരവധിക്കാലത്ത് കിച്ചു അവന്റെ അമ്മാവന്റെ വീട്ടിലേക്ക് യാത്രയായി . അവൻ അമ്മാവന്റെ കൂടെ പല പല കാഴ്ചകളും കാണാൻ പുറത്തിറങ്ങി . മനോഹരമായ പുഴകളും കായലുകളും മനുഷ്യർ പ്ലാസ്റ്റിക് മാലിന്യങ്ങൾ  കൊണ്ട് നിറച്ചിരിക്കുന്നു . അമ്മാവന്റെ കൂടെ ഒരിക്കൽ വന്നപ്പോഴുള്ള കാഴ്ച അവന്റെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നു . പച്ച വിരിച്ചു നിൽക്കുന്ന നെൽ പാടങ്ങളും കളകള ശബ്ദത്തോടുകൂടിയ പുഴകളും തോടുകളും , കിളികളുടെ കലപില ശബ്ദവും ,നല്ല സ്വർണ നിറത്തിൽ മാമ്പഴങ്ങൾ നിറഞ്ഞുനിൽക്കുന്ന മാവുകളും ,ആമ്പൽ പൂക്കൾ നിറഞ്ഞുനിൽക്കുന്ന പൊയ്കകളും അവൻ ഇന്നും ഓർക്കുന്നു . അത്രയും മനോഹരമായ പരിസ്ഥിതിയെ മനുഷ്യർ ഇന്ന് മലിനമാക്കിയിരിക്കുന്നു .   അത് അവന്റെ കുഞ്ഞുമനസിനെ വല്ലാതെ വേദനിപ്പിച്ചു . ഇത് കണ്ട് മുത്തശ്ശൻ കിച്ചുവിനോട് പറഞ്ഞു , "മോനേ  ,മനുഷ്യർ അവരുടെ ആവശ്യങ്ങൾക്ക് മരങ്ങളെല്ലാം മുറിച്ചുമാറ്റുന്നു . തണലേകുന്നതും , വെള്ളപൊക്കം തടയുന്നതുമായ ഈ മരങ്ങളൊക്കെ മുറിച്ചുമാറ്റിയാൽ മനുഷ്യർക്കുതന്നെ നാശം വിതയ്ക്കുമെന്ന് അവർ ഓർക്കുന്നില്ല . ഇങ്ങനെ മരങ്ങളൊക്കെ മുറിച്ചുമാറ്റി പ്രകൃതിയെ ഉപദ്രവിച്ചതുകൊണ്ടാണ് നമുക്ക് കഴിഞ്ഞവർഷം പ്രളയം അനുഭവിക്കേണ്ടിവന്നത്" . ഇതൊക്കെ കണ്ടപ്പോൾ കിച്ചുവിന്  സങ്കടം തോന്നി . അതിന്ശേഷം അവൻ വീട്ടുവളപ്പിൽ ധാരാളം തൈകൾ നട്ടുവളർത്താൻ തുടങ്ങി .

കൂട്ടുകാരെ , കിച്ചുവിനെ പോലെ നമുക്കും പ്രകൃതിയെ സംരക്ഷിക്കാൻ മരങ്ങൾ നട്ടുപിടിപ്പിക്കാം ...
അൻഫിയ സി
നാലാം ക്ലാസ്

അതിജീവിക്കാം കരുതലോടെ


കൂട്ടുകാരേ , നാം ഇന്ന് ഒരു വലിയ പ്രതിസന്ധിയിലാണ് . ഒരു വലിയ മഹാമാരിയായ കോവിഡ് 19 എന്ന പകർച്ചവ്യാധി .ഈ മഹാമാരി വന്നത് അങ്ങ് ചൈനയിൽ നിന്നാണ് . അതിനെ നമ്മൾ ഇപ്പോൾ നേരിടുകയാണ് . നമ്മുടെ സർക്കാർ ഇതിനെ പ്രതിരോധിക്കാൻ നമുക്ക് ചില നിർദ്ദേശങ്ങൾ തന്നിട്ടുണ്ട് . കൈകൾ നന്നായി കഴുകണം , ആരും വീട്ടിൽനിന്ന് പുറത്തിറങ്ങരുത് , തമ്മിൽ 1 മീറ്റർ അകലം പാലിക്കണം .ചില ആളുകൾ അതൊന്നും കേൾക്കാതെ പുറത്തിറങ്ങുകയും , കൈകൾ വൃത്തിയായി സൂക്ഷിക്കാതെയും നിൽക്കുന്നുണ്ട് .അതുകൊണ്ട് കേരളത്തിൽ ചിലയിടങ്ങളിലൊക്കെ കൊറോണ വ്യാപനമുണ്ടായി . നമ്മുടെ ഈ ലോകം മുഴുവൻ കൊറോണ വ്യാപിച്ചിരിക്കുകയാണ് . ഒരുപാട് ജനങ്ങൾ മരിച്ചിട്ടുണ്ട് . അതുകൊണ്ട് ദയവുചെയ്ത് ആരും വീട്ടിൽനിന്ന് പുറത്തു ഇറങ്ങരുത് . കൈകൾ സോപ്പുപയോഗിച്ച് 20 സെക്കന്റ് എങ്കിലും കഴുകണം
.
നമ്മൾ മഹാമാരിയായ കോവിഡിനെ നേരിടും .... അതിജീവിക്കും .....
ദേവിക വി എസ്
മൂന്നാം ക്ലാസ്

കൊറോണ വൈറസ്


കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ് . മനുഷ്യനെ കാർന്നുതിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട് . ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത് . പനി , ചുമ , ശ്വാസതടസം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ .
പത്ത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും . നീണ്ടുനിൽക്കുന്ന പനി , കടുത്ത ചുമ , ജലദോഷം , ക്ഷീണം , ശ്വാസതടസം എന്നിവ അനുഭവപ്പെട്ടാൽ അടുത്തുള്ള ഹെൽത്ത് സെന്ററുമായി ബന്ധപ്പെടേണ്ടതാണ് . നമ്മൾ രോഗികളുമായോ പൊതുയിടങ്ങളിലോ ഇടപഴകിയാൽ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക . കൊറോണ വൈറസ് - ഭയമല്ല ജാഗ്രതയാണ് വേണ്ടത് ...

വൈഗ
അഞ്ചാം ക്ലാസ്

ശുചിത്വം


ശുചിത്വത്തെക്കുറിച്ച് പറയുമ്പോൾ ഓർക്കുന്നത് വ്യക്തിശുചിത്വത്തെയും പരിസരശുചിത്വത്തെയുംക്കുറിച്ചാണ് . ലോകം മുഴുവൻ ഇന്ന് മഹാമാരിയായ കോവിഡ് 19 , അതായത് കൊറോണ വൈറസ് ഡിസീസ് 2019 പിടിപെട്ട് വലയുകയാണ് . ഇത് പ്രതിരോധിക്കാൻ നമ്മൾ വ്യക്തിശുചിത്വത്തിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് . ഇതുവരെ ലോകത്തെമ്പാടും കോവിഡ് ബാധിച്ച് അനേകം മനുഷ്യജീവൻ പൊലിഞ്ഞിരിക്കുകയാണ് . എല്ലാവരും കൊറോണയെ നേരിടാൻ മുൻകരുതലുകൾ എടുത്തുകൊണ്ടിരിക്കുകയാണ് . ഇതിന്റെ വ്യാപനം തടയാൻ ഹാൻഡ് വാഷ് , സാനിറ്റൈസർ , സോപ്പ് എന്നിവ ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകൾ കഴിക്കുകയും , കണ്ണ് , മൂക്ക് , ചെവി , വായ എന്നീ ശരീരഭാഗങ്ങളിൽ അനാവശ്യമായി സ്പർശിക്കുന്നത് ഒഴിവാക്കുകയും വേണം . അത്യാവശ്യം പുറത്തുപോകുന്നവർ മാസ്ക് അല്ലെങ്കിൽ തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടുക . അതുപോലെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കേണ്ടതാണ് . എല്ലാവരും തമ്മിൽ കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കേണ്ടതാണ് . വിദേശരാജ്യങ്ങളിൽ നിന്ന് വന്നവർ ഉടൻ തന്നെ അടുത്തുള്ള ഹെൽത്‌സെന്ററിൽ വിവരമറിയിക്കുകയും 14 ദിവസം ആരുമായും സമ്പർക്കം പുലർത്താതെ നിരീക്ഷണത്തിലിരിക്കുകയും ചെയ്യേണ്ടതാണ് .
ഇതൊക്കെയാണ് കോറോണയെ പ്രതിരോധിക്കാൻ നാം ചെയ്യേണ്ടത്
.
" ഒന്നിക്കാം... ഒന്നിച്ചുനിന്ന് പ്രതിരോധിക്കാം ഈ കൊറോണയെ..."
ഹരിനന്ദ്
നാലാം ക്ലാസ്

പരിസ്ഥിതി ശുചിത്വം


വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം . പൊതുവെ ശുചിത്വം എന്നാൽ വ്യക്തിശുചിത്വം പരിസരശുചിത്വം ഗൃഹശുചിത്വം പൊതുശുചിത്വം എന്നിവ ചേർന്നതാണ് . നാം സ്വയം വൃത്തിയായി സൂക്ഷിക്കുന്നതിനെയാണ് വ്യക്തിശുചിത്വം കൊണ്ട് ഉദ്ദേശിക്കുന്നത് . നമ്മുടെ വീട് ശുചിയായി സൂക്ഷിക്കുന്നതാണ് ഗൃഹശുചിത്വം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് . നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കുന്നതിനെയാണ് പരിസരശുചിത്വം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് . നമ്മുടെ സമൂഹം ശുചിയായി സൂക്ഷിക്കുന്നതിനെയാണ് പൊതുശുചിത്വം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് . നമ്മൾ നമ്മുടെ ശരീരവും വീടും പരിസരവും സമൂഹവും ശുചീകരിച്ചില്ലെങ്കിൽ നമുക്ക് പല മാരകമായ രോഗങ്ങളും പിടിപെടാൻ സാധ്യതയുണ്ട് . നാം ശുചിത്വം പാലിച്ചാൽ നമുക്ക് പല മാരകരോഗങ്ങളിൽ നിന്നും രക്ഷനേടാൻ കഴിയും .
സിയോണ അജിത് യു
നാലാം ക്ലാസ്

ആരോഗ്യം നമ്മുടെ സമ്പത്ത്


നല്ല ആരോഗ്യം വേണമെങ്കിൽ നമുക്ക് നല്ല ഭക്ഷണം വേണം . നല്ല ഭക്ഷണം കഴിച്ചാൽ മാത്രമേ നമുക്ക് ആരോഗ്യം നിലനിർത്താനാകൂ . നല്ല പോഷകസമൃദ്ധമായ , ജൈവവളം ഉപയോഗിച്ച് വീട്ടുവളപ്പിൽ കൃഷി ചെയ്ത പഴങ്ങൾ പച്ചക്കറികൾ കിഴങ്ങുവർഗങ്ങൾ എന്നിങ്ങനെയുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിച്ചാൽ നമുക്ക് രോഗങ്ങളിൽനിന്നും രക്ഷനേടാൻ കഴിയും . നമ്മുടെ നാടൻ ഭക്ഷണമായ ചക്ക കഴിച്ചാൽ ക്യാന്സറിനെ വരെ പ്രതിരോധിക്കാൻ കഴിയുമെന്ന് ചില ഡോക്ടർമാർ പറഞ്ഞിട്ടുണ്ട് . ധാരാളം വെള്ളം കഴിക്കുന്നതും ശീലമാക്കുക . രാവിലെ എഴുന്നേറ്റ് നന്നായി വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ് . ഫാസ്റ്റ് ഫുഡ് ആയ ബർഗർ , പിസ , ചൈനീസ് ഫുഡ് എന്നിവയെല്ലാം ഒഴിവാക്കേണ്ടിയിരിക്കുന്നു . നമ്മുടെ ശരീരത്തിന് നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ നാടൻ ഭക്ഷണമാണ് നല്ലത് . രോഗപ്രതിരോധത്തിന് നമ്മൾ ശ്രദ്ധിക്കേണ്ട മറ്റു രണ്ട് കാര്യങ്ങളാണ് വ്യക്തി ശുചിത്വവും പരിസരശുചിത്വവും . കടയിൽ നിന്നും വാങ്ങുന്ന പ്ലാസ്റ്റിക് കവറും കുപ്പികളും മറ്റുമാലിന്യങ്ങളും വലിച്ചെറിയാതിരിക്കുക . ജൈവമാലിന്യങ്ങൾ വീട്ടുവളപ്പിൽ ഒരു കുഴി വെട്ടി അതിലിട്ട് മൂടുക . വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക , അല്ലെങ്കിൽ ചിക്കൻഗുനിയ , ഡെങ്കിപ്പനി എന്നീ രോഗങ്ങൾ വരും . ഇങ്ങനെയൊക്കെ ശ്രദ്ധിച്ചാൽ നമുക്ക് അസുഖങ്ങളിൽ നിന്നും രക്ഷനേടാൻ കഴിയും . നല്ല്ല ഒരു നാളേയ്ക്കുവേണ്ടി ആരോഗ്യമുള്ള ഒരു തലമുറയെ നമുക്ക് വാർത്തെടുക്കാം ...
നൈതിക് പി
നാലാം ക്ലാസ്

കോവിഡ് - 19


ചൈനയിലെ വുഹാൻ എന്ന സ്ഥലത്തുനിന്നാണ് കൊറോണ എന്ന വൈറസ് വ്യാപിച്ചുതുടങ്ങിയത് . അത് ഇപ്പോൾ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വ്യാപിച്ചു . മറ്റുരാജ്യങ്ങളിൽ നിന്നും ആളുകൾ ഇന്ത്യയിലേക്ക് വന്നതോടെയാണ് നമ്മുടെ രാജ്യത്തിലും കൊറോണ വ്യാപിച്ചത് . ലോക ആരോഗ്യ സംഘടനയാണ് ഇതിന് കോവിഡ് - 19 എന്ന പേര് നൽകിയത് . "കൊറോണ വൈറസ് ഡിസീസ് 2019 " എന്നാണ് ഇതിന്റെ പൂർണ രൂപം .ഇതിനെ പ്രതിരോധിക്കാൻ നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും വേണം . ഇടയ്ക്കിടെ കൈകൾ കഴുകുകയും കൈകൾ കൊണ്ട് കണ്ണും മൂക്കും തൊടാതിരിക്കാനും ശ്രദ്ധിക്കണം . ഇതിന് പ്രത്യേകിച്ച് മരുന്നൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല . വീടിന് പുറത്ത് പോകുമ്പോൾ എല്ലാവരും മാസ്ക് ധരിക്കുകയും കഴിയുന്നതും കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കുകയും വേണം . എങ്കിൽ മാത്രമേ ഈ രോഗത്തെ പ്രതിരോധിക്കാൻ നമുക്ക് കഴിയുകയുള്ളൂ...
ശിവന്യ ടി
നാലാം ക്ലാസ്

ലോകത്തിന് ഭീക്ഷണിയായ കൊറോണ


ചൈനയിൽ ഉണ്ടായ ഒരു വൈറസ് രോഗമാണ് കൊറോണ. ഇതിനെ കോവിഡ് 19 എന്നാണ് പറയുന്നത്. കോവിഡ് ഭീക്ഷണിയോട് ഏറ്റവും മികച്ച രീതിയിൽ പ്രതികരിച്ച ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം. കേരളം പ്രഖ്യാപിച്ച നടപടികൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും മനസ്സിൽ കണ്ട് ആസൂത്രണം ചെയ്തതാണ്.കൊറോണയെ ആഗോള മഹാമാരിയായാണ് കണക്കാക്കുന്നത്. ഒരാൾക്ക് കൊറോണ ബാധിച്ചാൽ അദ്ദേഹം എവിടെ പോയാലും , എവിടെ സ്പർശിച്ചാലും ആ വൈറസ് അവിടെ നിൽക്കാനുള്ള സാധ്യതയുണ്ട്. ആളുകൾ തമ്മിൽ ബന്ധപെടാതിരിക്കാൻ വേണ്ടി നമ്മുടെ സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഈ വൈറസ് രോഗത്തെ തടയാൻ സാമൂഹിക അകലം പാലിക്കൽ , കൈ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കൽ , മറ്റു വസ്തുക്കളിൽ തോട്ടത്തിന് ശേഷം മുഖം,കണ്ണ്,വായ എന്നിവ സ്പർശിക്കാതിരിക്കൽ , തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കൽ , പുറത്ത് പോകുമ്പോൾ തൂവാലയോ മാസ്ക്കോ ധരിക്കൽ , ഇവയൊക്കെ ചെയ്യണം .
ഇഷാനി
രണ്ടാം ക്ലാസ്

ശുചിത്വം പാലിക്കുക


കൊറോണ എന്ന രോഗത്തെ ലോകത്ത് നിന്ന് എങ്ങനെ തടയാം.... മുഖത്ത് മാസ്ക് ധരിക്കാതെ പുറത്ത് ഇറങ്ങരുത്, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായയും അടച്ചുപിടിക്കുക, പൊതുസ്ഥലത്ത് തുപ്പരുത്, പൊതുസ്ഥലത്തുനിന്ന് ഭക്ഷണം കഴിക്കരുത്.
അൻവിയ ആർ ഭരത്
നാലാം ക്ലാസ്

പരിസ്ഥിതിയും ആരോഗ്യ പരിപാലനവും


പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകുന്നു. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് . പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരെയും വനനശീകരണത്തിനെതിരെയും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗം. മാനവരാശിക്കുതന്നെ ഇന്ന് ഒരു വെല്ലുവിളി ആയിരിക്കുകയാണ് കൊറോണ വൈറസ് . ഇപ്പോൾ നമ്മുടെ ലോകം ചുരുങ്ങിയിരിക്കുന്നു. നമ്മുടെ ആവശ്യങ്ങളും കുറഞ്ഞിരിക്കുന്നു. സ്വപ്നങ്ങളും മോഹങ്ങളും ധൂർത്തും ആർഭാടങ്ങളും ആർത്തിയും ഇല്ലാതായിരിക്കുന്നു. രാവും പകലും രോഗികളെക്കൊണ്ട് വീർപ്പുമുട്ടുന്ന ആശുപത്രികൾ . ലോകം മുഴുവൻ കൊറോണയ്ക്കെതിരെ പൊരുതുകയാണ് .ആരോഗ്യ ശുചിത്വ പരിപാലനത്തിലെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. എല്ലാ വ്യക്തികളും പാലിക്കേണ്ട ചില ആരോഗ്യ ശീലങ്ങളുണ്ട് . അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും നല്ലരീതിയിൽ ഒഴിവാക്കാൻ കഴിയും . പൊതുസ്ഥലങ്ങളിൽനിന്ന് വീട്ടിൽ എത്തിയാൽ ഉടൻ നിർബന്ധമായും കൈകളും കാലുകളും സോപ്പിട്ട് വൃത്തിയാക്കേണ്ടതാണ് . ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായയും തൂവാല കൊണ്ട് മറയ്ക്കുക. നല്ല ഒരു നാളേക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം , പ്രവർത്തിക്കാം...

ഇഷിക ദിനേശൻ
അഞ്ചാം ക്ലാസ്

കൊറോണ


ലോകമിന്നു നേരിടും
വിപത്തിനെ തടുക്കണം
ഒരുമയാർന്ന കൈകളാൽ
തുരത്തണം തകർക്കണം
നമിക്കണം നമിക്കണം
ആരോഗ്യ പ്രവർത്തകരെ
മൺമറഞ്ഞുപോയവരെ
നമ്മളെന്നും ഓർക്കണം
ഒരുമയാർന്നമനസുമായി
അകറ്റണം വിപത്തിനെ

എതിർക്കണം വിപത്തിനെ
ഒരുങ്ങണം നാം ഭാവിക്കായി

   
സാധിക
അഞ്ചാം ക്ലാസ്  

 പരിസ്ഥിതി

      നമുക്ക് ചുറ്റുമുള്ള ഏറ്റവും മനോഹരവും ആകർഷകവുമായ ചുറ്റുപാടിൽ പ്രകൃതി നമുക്ക് സ്വാഭാവിക പരിസ്ഥിതി പ്രദാനം ചെയ്യുന്നു . നമ്മുടെ പ്രകൃതി നമുക്ക് മനോഹരമായ പൂക്കൾ , ആകർഷകമായ പക്ഷികൾ , മൃഗങ്ങൾ , പച്ചക്കറികൾ , നീലാകാശം , നദികൾ , കടൽ , വനങ്ങൾ , വായു , മലകൾ , താഴ്വാരങ്ങൾ തുടങ്ങിയ നിരവധി വസ്തുക്കൾ നൽകുന്നു. നാം ജീവിക്കുന്നതിനായി ഉപയോഗിക്കുന്ന എല്ലാവസ്തുക്കളും പ്രകൃതിയുടെ സ്വത്താണ്. അത് നാം നഷ്ടപ്പെടുത്താനും നശിപ്പിക്കാനും പാടില്ല . ആധുനിക കാലഘട്ടത്തിൽ മനുഷ്യന്റെ സ്വാർത്ഥതയും ചീത്തയുമായ പല പ്രവർത്തനങ്ങളും പ്രകൃതിയെ വലിയ തോതിൽ അസ്വസ്ഥരാക്കുന്നു. അതുകൊണ്ട് നമ്മൾ എല്ലാവരും പ്രകൃതിയുടെ സൗന്ദര്യം നിലനിർത്താൻ ശ്രമിക്കണം. എന്നാൽ മാത്രമേ നമുക്കും ഈ ഭുമിയിൽ നന്നായി ജീവിക്കാൻ കഴിയൂ...

Monday, April 20, 2020

ജെസ്വിൻ പി ടി
നാലാം ക്ലാസ്
കവിത 

    ശുചിത്വം വേണം


ലോകം മൊത്തം രോഗം നിറയും
കാരണമെന്തേ മുത്തശ്ശി
ഈ വിധി മാറ്റാൻ നാം
ചെയ്യണതെന്തേ മുത്തശ്ശി
ഉണർന്നെണീക്കുക കാലത്ത് നാം
മുറപോൽ ചെയ്യുക കൃത്യങ്ങൾ
പല്ലുകളൊക്കെ തേച്ചുമിനുക്കി
തേച്ചുകുളിക്കുക നന്നായി
തിന്നണ  മുമ്പേ കൈയും മുഖവും
ശുചിയാക്കീടുക നിത്യം നാം
ഫാസ്റ്റ് ഫുഡും എണ്ണക്കടികളും
ഒഴിവാക്കീടുക മടിക്കാതെ
ആഴ്ചയിലൊരുദിനം ട്രൈഡേ ആയി
കൊണ്ടാടീടുക നിത്യം നാം

Monday, April 13, 2020

തൂവ്വക്കുന്ന് എൽ പി സ്കൂൾ - സർഗ്ഗവേള 2020

 കഥാരചന

ചൈത്ര ടി 
മൂന്നാം ക്ലാസ്
THUVAKKUNNU L P SCHOOL

                               പൂച്ചയും എലിയും 

                                                    

       ഒരു ദിവസം ഒരെലി തന്റെ കുഞ്ഞുങ്ങൾക്ക് തീറ്റ തേടി പുറത്തേക്ക് പോയപ്പോൾ ഒരു പൂച്ച കരയുന്നത് കേട്ടു. ആ ഏലി അതുകേട്ട് പേടിച്ചുപോയി. പെട്ടെന്ന് അവൾ ഒരു മരത്തിന്റെ ചുവട്ടിൽ പോയി ഒളിച്ചു . ആ പൂച്ചയും തീറ്റ തേടി വന്നതായിരുന്നു . പൂച്ചയുടെ മൂക്കിൽ ഒരു ഇറച്ചിയുടെ മണം അടിച്ചു കയറി. പെട്ടെന്ന് ആ ഏലി അറിയാതെ ഒരു ഇലയിൽ ചവിട്ടി പോയി. അത് കേട്ട് പൂച്ച മരത്തിനടുത്തേക്ക് പതുങ്ങി പതുങ്ങി നടന്നു. ഏലി അതുകണ്ട് പേടിച്ചുവിറച്ചുകൊണ്ട് ഒറ്റയോട്ടം. ഓടിയോടി ഒരു നെൽ വയലിന്റെ മുന്നിൽ എത്തി. നെൽ ചെടിയുടെ ഇടയിലൂടെ അതിന്റെ മാളത്തിലേക്ക് ഓടിക്കയറി ഏലി രക്ഷപ്പെട്ടു. എലിക്ക് സന്തോഷമായി. പെട്ടെന്ന് മാളത്തിന്റെ പുറത്തുനിന്ന് ഒരൊച്ച കേട്ടു... ശ്.....ശ്..... ശ്.......അത് കേട്ട്  എല്ലാവരും പേടിച്ചുപോയി. പുറത്തേക്ക് നോക്കിയപ്പോൾ ഒരു പാമ്പ് നിൽക്കുന്നത് കണ്ടു. അവർക്ക് പുറത്തിറങ്ങാൻ പറ്റാതായി. അപ്പോൾ എലിക്ക് ഒരു ബുദ്ധി തോന്നി. ഏലി പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി വയലിൽ പണിയെടുക്കുന്ന കൃഷിക്കാരന്റെ അടുത്തേക്ക് ഓടി. പാമ്പ് അത് കണ്ട് എലിയുടെ പിറകെ ഓടി. പെട്ടെന്ന് പാമ്പിനെ കണ്ട കൃഷിക്കാരൻ അടുത്തുള്ള ഒരു വടിയെടുത്ത് പാമ്പിനെ അടിച്ചുകൊന്നു. ഏലി സന്തോഷത്തോടെ തന്റെ മാളത്തിലേക്ക് മടങ്ങി. ഏലി ബുദ്ധി ഉപയോഗിച്ച് അവന്റെ കുടുംബത്തെ രക്ഷിച്ചു.
ഉചിത സമയത്ത് ശരിയായ തീരുമാനം എടുത്തത്കൊണ്ട് എല്ലാവരെയും രക്ഷിക്കാൻ കഴിഞ്ഞു...

കൂട്ടുകാരേ....... ഇതുപോലെ തന്നെ നിങ്ങളും ഈ കൊറോണ സമയത്ത് ഉറച്ച തീരുമാനം എടുത്തുകൊണ്ട് കുടുംബത്തെയും സമൂഹത്തെയും രക്ഷിക്കൂ...
എല്ലാവരും സുരക്ഷിതരായി വീട്ടിലിരിക്കു...കൊറോണയിൽനിന്നും രക്ഷനേടൂ...